ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് 5 ജീവനക്കാര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിലാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.
Gujarat: Many workers injured in a blast at Yashashvi Rasayan Private Limited in Dahej Industrial Estate of Bharuch district. More details awaited.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തതിലാണ് 57 തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. വിഷാംശമുള്ള കെമിക്കല്‍ ശ്വസിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കമ്പനിയുടെ പേരില്‍ 310 കോടിയുടെ ഇന്‍ഷുറന്‍സ് തുക ഉണ്ടെന്നാണ് ലഭിച്ച വിവരം.