ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മുന്‍കൂര്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തേണ്ടതില്ലെന്ന് ദുബൈയിലെ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ സെന്റര്‍ അറിയിച്ചു. പകരം ദുബൈയിലെത്തിയ ശേഷം ഇവര്‍ കൊവിഡ് പരിശോധന നടത്തിയാല്‍ മതിയാവും.

ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലും ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലും എത്തുന്നവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളില്‍ പഴയ രീതി തന്നെ തുടരും. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെത്തുന്നവര്‍ക്ക് ദുബൈയില്‍ എത്തിയ ശേഷം കൊവിഡ് പരിശോധന നടത്താനുള്ള അവസരം ഉപയോഗപ്പെടുത്താം.