നദികളുടെ എഞ്ചിനിയറും ഐഐടി, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ എന്നിവിടങ്ങളിലെ മുന്‍ പ്രൊഫസറുമായ യു.കെ ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്ത് അയച്ചു. ‘വാരണാസിയിലൂടെ ഒഴുകുന്ന ഗംഗാ നദിയുടെ ചന്ദ്രക്കല’ ആകൃതി നിലനിര്‍ത്താന്‍ സഹായിക്കണം എന്ന ആവശ്യവുമായാണ് അദ്ദേഹം കത്തെഴുതിയത്. അദ്ദേഹം പറയുന്നത് ഗംഗയുടെ അലങ്കാരമായ ചന്ദ്രകലാ ആകൃതി നദിയുടെ സ്വാഭാവിക ഘടയാണ് എന്നാണ്. കൂടാതെ, ഈ ഘടന മൂലം ഇത് വാരണാസിയിലെ മണ്ണിന്റെ സ്വാഭാവിക ഘര്‍ഷണവും, രൂപവും, മണ്ണിന്റെ വലിച്ചിലും നിലനിര്‍ത്തുമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
നദിയിലെ ഒഴുക്കിന്റെ ബലം നിയന്ത്രിക്കുന്നത് നദിയുടെ ഈ ശരീര ഘടനയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ ഇത്, ദ്വിതീയ ഒഴുക്കിനെയും നേര്‍ത്ത കളിമണ്‍ കണങ്ങളെയും മലിനീകരണ കണികകളെയും തീരഭാഗങ്ങളിലേക്ക് കൊണ്ട് പോകുകയും ഉന്തി നില്ക്കുന്ന തീരഭാഗങ്ങളിലേക്ക് തരിമണലിനെയും കൊണ്ടു പോകുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായം ഗംഗാ നദി രേഖാംശപരമായി പരിച്ഛേദങ്ങളെ കമ്ബനപ്പെടുത്തിയാണ് കടന്നു പോകുന്നതെന്നാണ്. അതിനാല്‍ വാരണാസിയിലെ ഗംഗയുടെ സ്വാഭാവിക ചന്ദ്രക്കലാ ആകൃതി സുസ്ഥിരമായി തുടരുന്നത് ഗംഗയുടെ തന്നെ കൈവഴികളായ അസ്സിയും വരുണയും കാരണമാണ്. അസ്സി വഴിമാറി ഒഴുകാന്‍ തുടങ്ങിയപ്പോള്‍ ഗംഗ അസ്സി ഘട്ടിനെ കൈയൊഴിയുകയും ചെയ്തു.
മണ്ണൊലിപ്പ് തടയുന്നത് വരുണയും അടിഞ്ഞു വരുന്ന എക്കല്‍ മണ്ണിനെ വലിയിക്കാത്തെ പൊന്തി നിര്‍ത്തുന്നത് അസ്സിയുമാണ്. അതിനാല്‍ ഗംഗയുടെ സ്വാഭാവിക ചന്ദ്രക്കലാ ആകൃതി നില നിര്‍ത്തുന്നതിന് വരുണയും അസ്സിയും സംരക്ഷിക്കപ്പെടണമെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രധാനമായി അസ്സി നദി അസ്സി ഘട്ടിലെ തന്റെ യഥാര്‍ത്ഥ സ്ഥലത്തേക്ക് മടങ്ങേണ്ടതുണ്ട്, അദ്ദേഹം വാദിക്കുന്നു.
ലളിതാ ഘട്ടിലെ ഒഴുക്കു തിരിച്ചു വിടാനുള്ള കല്‍ക്കെട്ട് നിര്‍മ്മാണത്തെ കുറിച്ചും കത്തില്‍ പ്രതിപാദിക്കുന്നു. കല്കെട്ടും മണല്‍തിട്ടയും പണിയുന്നതിലൂടെ മറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ട് രൂപപ്പെടുത്തിയ ലളിതാഘട്ടിന് ഗംഗയുമായി അനുരണനം നടത്താന്‍ സാധിക്കില്ല. ഇങ്ങനെയെല്ലാം ഗംഗയുടെ രൂപഘടനയിലും ശരീരഘടനയിലും സ്ഥിരമായി മാറ്റം വരുന്നു. എക്കല്‍ മണ്ണിന്റെ നദീമുഖ സ്വാഭാവിക ഗതാഗതത്തിനും മാറ്റം സംഭവിച്ചു കഴിഞ്ഞു. ഇത് കൂടുതല്‍ അടിഞ്ഞു കൂടല്‍ സൃഷ്ടിക്കുന്നു. ഇത് ഗംഗ ഘട്ടിനെ മുകള്‍ ഭാഗത്ത് ഉപേക്ഷിക്കാനും ലളിതാ ഘട്ടിന്റെ താഴ് വശത്ത് മലിനവസ്തുക്കളും മണ്ണും അടിഞ്ഞു കൂടുന്നതിനും വഴി വെയ്ക്കും. അങ്ങനെ പതിയെ ഗംഗയുടെ ചന്ദ്രക്കലാ ആകൃതി നഷ്ടമാകാന്‍ കാരണമാകും. നഗരത്തില്‍ ഭൂഗര്‍ഭജലം ദുല്ലഭമാകുന്നതിലേക്കും വെള്ളം കെട്ടി കിടക്കുന്നതിലേക്കും ഇത് വഴി വെയ്ക്കും.
ജൈവ മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ കാര്യക്ഷമതയെയും അദ്ദേഹം കത്തില്‍ ചോദ്യം ചെയ്തു. നമാമി ഗംഗ പദ്ധതിയിലെ നിരവധി കോടി രൂപയുടെ നിക്ഷേപം രോഗിയായ ഗംഗയുടെ മുഖം കഴുകുന്ന ജോലി പോലെയാണന്ന് അദ്ദേഹം ആരോപിച്ചു. ഗംഗയുടെ അടിസ്ഥാനതല രോഗങ്ങളുടെ ചികിത്സയ്ക്കായാണ് ഈ നിക്ഷേപം നടത്തേണ്ടത് എന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.