ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ കൂടി കോവിഡ് ബാധിച്ചുമരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 43 ആയി. 1826 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു. 2599 പേര്‍ക്ക് രോഗം ഭേദമായി. ഖത്തറില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 60,259 ആയി. 24,180 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 5179 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ആകെ ടെസ്റ്റ് നടത്തിയവരുടെ എണ്ണം 2,31,098 ആയി.
20 പേരെ പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചു. 239 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ 16,000 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്ബറില്‍ ബന്ധപ്പെടുകയോ കോവിഡ് പരിശോധനാ സംവിധാനമുള്ള ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയോ ചെയ്യണം. മുഐതര്‍ ഹെല്‍ത്ത് സെന്റര്‍, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്റര്‍, ഉം സലാല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ ഗറാഫ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പരിശോധനയുള്ളത്.