ഖത്തറില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 16 പേര്‍ക്ക് ഉള്‍പ്പടെ 236 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . പുതിയ മരണങ്ങളില്ലാതെ വീണ്ടും ആശ്വാസ ദിനം. 276 പേര്‍ കൂടി രോഗമുക്തരായി.വിദേശത്ത് നിന്നെത്തിയവര്‍ ഉള്‍പ്പെടെ 5,206 പേരില്‍ നടത്തിയ പരിശോധനയിലാണ് 236 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്.
രാജ്യത്ത് നിലവില്‍ 2,843 പേരാണ് രോഗബാധിതര്‍. ഇതുവരെ 6,85,839 പേരില്‍ നടത്തിയ പരിശോധനയില്‍ 1,21,523 പേര്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അവരില്‍ 1,18,475 പേര്‍ രോഗമുക്തരായി.