ഖത്തറില്‍ വിദേശത്ത് നിന്നെത്തിയ 14 യാത്രക്കാര്‍ ഉള്‍പ്പെടെ 217 പേര്‍ക്ക് കോവിഡ്സ്ഥിരീകരിച്ചു. 207 പേര്‍ കൂടി രോഗമുക്തരായി.രാജ്യത്ത് 5,192 പേരിലാണ് പരിശോധന നടത്തിയത്. 207 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 1,18,682 ആയി.
രാജ്യത്ത് 2,853 പേരാണ് നിലവില്‍ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 50 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 6,91,031 പേരില്‍ നടത്തിയ പരിശോധനയില്‍ ഇതുവരെ 1,21,740 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.