ദോഹ: തലശേരി സ്വദേശി ഖത്തറില്‍ ജോലിസ്ഥലത്തു കുഴഞ്ഞു്വീണു മരിച്ചു. തലശേരി ഉരുവച്ചാല്‍ നീര്‍വേലി ആയിത്തറ തണ്ടയാംകണ്ടിവീട്ടില്‍ കോടേരി രാധാകൃഷ്ണന്‍(50) ആണ് മരണമടഞ്ഞത്. അല്‍ റയ്യാനില്‍ ഒരു ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാധാകൃഷ്ണന്‍. വാര്‍ഷികാവധി കഴിഞ്ഞ് ഈ വര്‍ഷമാദ്യമാണ് തിരിച്ചെത്തിയത്.
ഭാര്യ: ഷീമ. മകള്‍: ദിയ.
മൃതദേഹം നാട്ടിലേക്കെത്തിക്കാന്‍ നടപടി തുടങ്ങി.