ഖത്തറില്‍ കോവിഡ് പരിശോധനകളുടെ എണ്ണം 5.51 ലക്ഷം കടന്നു.ഇതേവരെ 1,15,080 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 1,11,794 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഒരു രോഗികൂടി മരിച്ചതോടെ ആകെ മരണങ്ങള്‍ 193 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 271 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 289 പേര്‍ രോഗമുക്തരാവുകയും ചെയ്തു. നിലവില്‍ 3,093 രോഗികളാണ് നിലവില്‍ ഖത്തറില്‍ ഉള്ളത്.ഇതില്‍ 477 പേരാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 41 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്.