ഖത്തറില്‍ അംഗീകൃത വാക്സിനെടുത്ത ഏത് രാജ്യക്കാര്‍ക്കും ക്വാറന്‍റൈന്‍ ഒഴിവാക്കി. രാജ്യത്ത് തിരിച്ചെത്തുന്നവര്‍ക്കായി മറ്റ് ക്വാറന്‍റൈന്‍ ഇളവുകളും അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഖത്തറിന് പുറത്ത് ആറ് മാസത്തിലധികം താമസിക്കുന്നവര്‍ക്ക് തിരിച്ചുവരുമ്പോള്‍ പ്രത്യേക എന്‍ട്രി പെര്‍മിറ്റ് പുതുക്കണമെന്ന ഉത്തരവും നാളെ മുതല്‍ പ്രാബല്യത്തില്‍ വരും.

ഖത്തറില്‍ 86 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 54 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നപ്പോള്‍ 32 പേര്‍ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. പുതിയ മരണങ്ങളൊന്നും ഇന്ന് സ്ഥിരീകരിച്ചിട്ടില്ല. വിവിധ കോവിഡ് നിയമലംഘനങ്ങളുടെ പേരില്‍ 193 പേര്‍ക്ക് കൂടി പൊലീസ് പിഴയിട്ടു.