കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംസ്ഥാനം വിട്ട കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) കെ.ശ്രീനിവാസിനെതിരെ നടപടിക്ക് ശിപാര്‍ശ.
വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. കെ. ശ്രീനിവാസ് ഏപ്രിൽ നാലിന് വിലക്ക് ലംഘിച്ച് തെലങ്കാനയിലേക്ക് പോയത്. മേലധികാരികളുടെ അനുമതിയില്ലാതെയാണ് ഡിഎഫ്ഒ കുടുംബത്തോടൊപ്പം കാറില്‍ തെലങ്കാനയിലേക്ക് പോയത്.
കോവിഡ് വ്യാപനത്തിന് മുന്‍പേ ഇദ്ദേഹം അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.