ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡംഗങ്ങളുടെ ഓണാഘോഷവും കർഷകശ്രീ അവാർഡും വിതരണം ചെയ്തു.
കോവിഡ്–19 ഗവൺമെന്റ് നിയമം നിൽക്കുന്നതു മൂലം വളരെ പരിമിതമായ നിലയിൽ അസോസിയേഷൻ ബോർഡംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിദ്യാഭ്യാസ പുരസ്ക്കാര ജേതാക്കാൾ, കർഷകശ്രീ അവാർഡ് ജേതാക്കൾ, അവരുടെ സ്പോൺസേഴ്സ് എന്നിങ്ങനെ ചുരുക്കമായ അംഗങ്ങളെ ഉൾപ്പെടുത്തി ഓണാഘോഷം നടത്തുകയും പ്രസ്തുത വേദിയിൽ അവാർഡ് വിതരണം നടത്തുന്നതിനും സാധിച്ചു.
2600 ലധികം സ്ഥിരാംഗങ്ങളുള്ള അസോസിയേഷൻ അംഗങ്ങളെ പ്രസ്തുത ഓണാഘോഷത്തിന് ക്ഷണിക്കുന്നതിന് COVID-19 മൂലം നിയമപരമായും സാങ്കേതികമായും എല്ലാവരെയും ഉൾക്കൊള്ളുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ നിർഭാഗ്യവശാൽ സാധിച്ചില്ല എന്ന അവസ്ഥയും അംഗങ്ങൾ മനസ്സിലാക്കുന്നു എന്നു വിശ്വസിക്കുന്നു.
ഈ കോവിഡ്–19 കാലഘട്ട സമയത്ത് മറ്റൊരു അസോസിയേഷനും നേരിട്ട് അവാർഡ് കൊടുക്കാത്ത സാഹചര്യത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നേരിട്ട് സ്റ്റേജിൽ വച്ച് മുൻപറഞ്ഞ ചടങ്ങിൽ വച്ച് അവാർഡ്ദാനം നടത്തുന്നതിന് സാധിച്ചു എന്നത് വളരെ അഭിമാന പുരസരം ഭാരവാഹികൾ അറിയിക്കുന്നു.
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി കർഷകശ്രീ മത്സരം നടത്തി. ഏകദേശം 40 ലധികം ഭവനങ്ങൾ സന്ദർശിച്ച് കർഷകശ്രീ അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിന് സാബു കട്ടപ്പുറത്തിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.
സന്ദർശിച്ച ഓരോ വീടുകളിലേയും കാർഷിക വിളകളുടെ പ്രത്യേകതകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രത്യേകതകൾ ദൃശ്യമായിരുന്നു. പൊതുവെ എല്ലാവരുടെയും കാർഷിക വിളകൾ ഒന്നിനൊന്ന് മെച്ചമുള്ളവയായിരുന്നു.
ഈ കോവിഡ്–19 കാലഘട്ടത്തിൽ പച്ചക്കറി കൃഷിത്തോട്ടം എല്ലാവരും തന്നെ നട്ടുവളർത്തി മോടിപിടിപ്പിക്കുന്നതിന് പരമാവധി ശ്രമിച്ചു എന്നതാണ് യാഥാർത്ഥ്യം. കാർഷിക വിളകൾ വൃത്തിയായ രീതിയിൽ പരിപോക്ഷിപ്പിക്കൽ, വ്യത്യസ്ഥ ഇനങ്ങളിലുള്ള പച്ചക്കറി കൃഷികൾ, കൂടുതൽ ഇനം പച്ചക്കറി കൃഷികൾ നടുക, പ്രകൃതി ദത്തമായ രീതിയിലും നൂതനമായ രീതിയിലും കൃഷി നടുക തുടങ്ങിയ രീതികളിലൂടെ പച്ചക്കറി കൃഷിത്തോട്ടം ആധുനികരിക്കുന്നതിന് ആളുകൾ പരമാവധി ശ്രമിച്ചത് അനുഭവേദ്യമായിരുന്നു.
അതുമൂലം അവാർഡ് ജേതാക്കളെ കണ്ടെത്തുന്നതിന് ഭാരവാഹികൾക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.കർഷശ്രീ അവാർഡിനെ ഒന്നാം സ്ഥാനത്തിന് അർഹനായത് മത്തായി കളത്തുങ്കലും പ്രസ്തുത ഒന്നാംസ്ഥാനം അവാർഡ് മറിയം കിഴക്കേക്കുറ്റിന്റെ ഓർമ്മയ്ക്കായി ചാക്കോച്ചൻ കിഴക്കേക്കുറ്റ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയുമാണ്. രണ്ടാം സ്ഥാനം ബെന്നി ജോർജ് & ഷിജി ബെന്നിയും ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തത് സണ്ണി വള്ളിക്കളമാണ്.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സാബു കുരുവിള & ആലീസ് എന്നിവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്തത് ജോൺസൺ കണ്ണൂക്കാടനാണ്. കൂടാതെ പ്രൊമോഷണൽ പ്രൈസിന് ജോയി & ഗ്രേസി വാച്ചാച്ചിറ, റ്റാജി & അനിത ജോൺ പാറേട്ട്, ജെയിംസ് മുട്ടത്തിൽ & ബെന്നി തോമസ് എന്നിവർ അർഹരായി.
കർഷകശ്രീ അവാർഡ് കമ്മറ്റിയുടെ കോർഡിനേറ്റർ സാബു കട്ടപ്പുറം , കമ്മിറ്റി അംഗങ്ങളായി ലീല ജോസഫ്, രജ്ജൻ എബ്രഹാം, ജെസി റിൻസി, മേഴ്സി കുര്യാക്കോസ്, മനോജ് അച്ചേട്ട്, ലൂക്ക് ചിറയിൽ എന്നിവരായിരുന്നു.
അവാർഡ് ജേതാക്കൾക്ക് ജോൺസൺ കണ്ണൂക്കാടൻ പ്രസിഡന്റ്, ജോഷി വള്ളിക്കളം സെക്രട്ടറി, ജിതേഷ് ചുങ്കത്ത് ട്രഷറർ, സാബു കട്ടപ്പുറം അവാർഡ് കമ്മറ്റി ചെയർ, ചാക്കോ മറ്റത്തിൽപറമ്പിൽ, മറ്റു ബോർഡംഗങ്ങളും ട്രോഫികൾ വിതരണം ചെയ്യുകയും ക്യാഷ് അവാർഡ് സ്പോൺസേഴ്സ് ആയ ചാക്കോച്ചൻ കിഴക്കേക്കുറ്റ്, സണ്ണി വള്ളിക്കളം, ജോൺസൺ കണ്ണൂക്കാടൻ എന്നിവരും വിതരണം ചെയ്തു.