കർണാടക കോൺഗ്രസ് എംഎൽഎ ബി നാരായണ റാവു (65) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
സെപ്തംബർ ഒന്നിനാണ് ബി നാരായണ റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു റാവുവിന്റെ ജീവൻ നിലനിർത്തിയിരുന്നത്. റാവുവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.
കർണാടകയിലെ ബിദർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു ബി നാരായണ റാവു. എംഎൽഎയുടെ മരണത്തെ തുടർന്ന് കർണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.