കർണാടക നിയമസഭയിൽ ഗോവധ നിരോധ ബില്ല് പാസാക്കി. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.

പശുവിനെ കൊന്നാൽ മൂന്ന് മുതൽ ഏഴുവർഷം വരെ തടവും അരലക്ഷം മുതൽ അഞ്ചു ലക്ഷം വരെ പിഴയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നതാണ് ബില്ല്. കർണാടകയിൽ ഇനി മുതൽ പശു, കാള, പോത്ത് തുടങ്ങിയവയെ കൊല്ലുന്നത് ശിക്ഷ ലഭിക്കുന്ന കുറ്റമാകും.

യാതൊരു ചർച്ചയുമില്ലാതെയാണ് ബിൽ അവതരിപ്പിച്ചതെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. പശുക്കളെ കശാപ്പ് ചെയ്യുന്നതിൽ ബിജെപിക്ക് വ്യക്തമായ നിലപാടില്ല. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ബീഫിന്റെ കയറ്റുമതി ഇരട്ടിയായി. ഇത് ചെയ്യുന്ന പലരും ബിജെപി നേതാക്കൾ ആണെന്നും സിദ്ധരാമയ്യ ആരോപിച്ചു.