കേരളത്തിലെ കത്തോലിക്കാ സഭയിൽ ഇന്ന് വരെയില്ലാത്ത ഒരു ആചാരം ഇനി മുതൽ നടപ്പിലാക്കുന്നു. കോവിഡ് ബാധിച്ചു മരിച്ച ക്രൈസ്തവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കാമെന്നു തൃശൂർ അതി രൂപതയുടെ തീരുമാനം. കോവിഡ് മൂലം വന്ന അതി വിപ്ലവകരമായ ഒരു മാറ്റത്തിലേക്കാണ് ക്രൈസ്തവസമൂഹം ചുവട് വച്ചിരിക്കുന്നത്. ഇതുവരെ ഹൈന്ദവസമൂഹത്തിലെ വിശ്വാസികൾ മാത്രം പിന്തുടർന്നുവന്ന ചടങ്ങു ഏറ്റെടുക്കാൻ ക്രൈസ്തവരും ഒരുങ്ങുകയാണ്. ഇതുവരെയും മൃതദേഹം ദഹിപ്പിക്കുകയെന്നത് ഹിന്ദു ആചാരം എന്ന് മുദ്രകുത്തിത്തിയിരുന്നതാണ് ദഹിപ്പിക്കൽ. എന്നാൽ വിദേശരാജ്യങ്ങളിൽ ചിലയിടത്തു മരണങ്ങൾ സംഭവിച്ചാൽ അവരുടെ മൃതദേഹങ്ങൾ ദഹിപ്പിച്ചതിനുശേഷം അതിന്‍റെ ചാരമാണ് പള്ളികളിൽ സൂക്ഷിക്കുന്നത്. പരിസ്ഥിതി പ്രശ്ങ്ങൾ കണക്കിലെടുത്ത് വിദൂരസ്ഥലങ്ങളിൽ കൊണ്ട് പോയി ഭൗതികശരീരം ദഹിപ്പിച്ചതിനുശേഷം ചാരം പള്ളികളിലെ കല്ലറകളിൽ വന്നു സൂക്ഷിക്കുന്ന പതിവ് ചില വിദേശ രാജ്യങ്ങളിൽ നിലവിൽ ഉണ്ട്.
സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സർക്കുലറിലുണ്ട്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുന്നത്.ഒല്ലൂർ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂർ അതിരൂപതയുടെ സർക്കുലർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദഹിപ്പിക്കുന്ന മൃതദേഹത്തിന്‍റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികൾക്കും അതിരൂപത സർക്കുലർ അയച്ചിട്ടുണ്ട്.ദഹിപ്പിക്കുന്ന മൃതദേഹത്തിന്‍റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികള്‍ക്കും അതിരൂപത സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.