ക്യാപ്റ്റനാവാനുള്ള ഒരുപാട് ഗുണങ്ങള്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് ഉണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് താരത്തിന് ചുറ്റുമുള്ള ശാന്ത സ്വഭാവം ആന്നെനും സഹീര്‍ ഖാന്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സിന്റെ ട്വിറ്റെര്‍ അക്കൗണ്ടില്‍ സംസാരിക്കുകയായിരുന്നു സഹീര്‍ ഖാന്‍.
എന്നാല്‍ അതെ സമയം മത്സരത്തെ പറ്റി വളരെ തീവ്രമായി ചിന്തിക്കുന്ന ഒരാളാണ് രോഹിത് ശര്‍മ്മയെന്നും അത് സമ്മര്‍ദ്ദ ഘട്ടത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ താരത്തില്‍ കാണാറുണ്ടെന്നും സഹീര്‍ ഖാന്‍ പറഞ്ഞു. ടീമിലെ മുഴുവന്‍ അംഗങ്ങളും രോഹിത് ശര്‍മ്മയില്‍ വിശ്വസിക്കുന്നുണ്ടെന്നും അത് ഓരോ ടീം അംഗത്തിന്റെയും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സഹായിക്കാറുണ്ടെന്നും സഹീര്‍ ഖാന്‍ പറഞ്ഞു.