ഓ​സ്റ്റി​ന്‍: ടെ​ക്സ​സി​ലെ കോ​വി​ഡ് മ​ര​ണ​സം​ഖ്യ പ​തി​നാ​യി​രം ക​വി​ഞ്ഞു. ഓ​ഗ​സ്റ്റ് 17ന് ​സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ലാ​ണ് കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ സം​ഖ്യ 10,034 ആ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന്യൂ​ജേ​ഴ്സി, ന്യു​യോ​ര്‍​ക്ക്, ക​ലി​ഫോ​ര്‍​ണി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ 10,000 ത്തി​ല​ധി​കം കോ​വി​ഡ് 19 മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഹ​രി​കെ​യ്ന്‍ ഹാ​ര്‍​വി​യെ തു​ട​ര്‍​ന്നു കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ള്‍ പ​തി·​ട​ങ്ങ് മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് 19 മൂ​ലം സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചു ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വ​നു​ഭ​വ​പ്പെ​ടു​ന്ന​ത് മാ​ത്ര​മാ​ണ് അ​ല്‍​പം ആ​ശ്വാ​സം ന​ല്‍​കു​ന്ന​ത്. 6200 പേ​രാ​ണ് ടെ​ക്സ​സി​ല്‍ ഓ​ഗ​സ്റ്റ് 17 വ​രെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഓ​ഗ​സ്റ്റ് 19 ന് ​മാ​ത്രം സം​സ്ഥാ​ന​ത്തു 51 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടു.

ടെ​ക്സ​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്യ​പ്പെ​ട്ട​ത് ഹാ​രി​സ്, ഡാ​ള​സ് കൗ​ണ്ടി​ക​ളി​ലാ​ണ്. ടെ​ക്സ​സി​ല്‍ ഓ​ഗ​സ്റ്റ് 17 വ​രെ 251 കൗ​ണ്ടി​ക​ളി​ലാ​യി 5,42,950 കൊ​റോ​ണ വൈ​റ​സ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.