വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡന് അധികാരം ഏറ്റെടുത്തതിനുശേഷം നടത്തിയ പ്രഖ്യാപനത്തില്‍ ജൂലൈ നാലിനു മുന്‍പു അമേരിക്കന്‍ ജനസംഖ്യയില്‍ 70 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സീനെങ്കിലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് വാക്സീന് ലക്ഷ്യം നിറവേറ്റാനായില്ല എന്നും, ചില ആഴ്ചകള്‍ കൂടി ഇതിനുവേണ്ടി കാത്തിരിക്കേണ്ടിവരുമെന്നും പ്രസിഡന്റ് ബൈഡന് പറഞ്ഞു. ജൂലൈ 4ന് പ്രഥമ വനിത ജില് ബൈഡനുമായി വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ ആയിരത്തിലധികം മിലിട്ടറി ഫാമിലി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ്. വാക്സിനേറ്റ് ചെയ്തവര്‍ ഒന്നിച്ചു കൂടുന്പോള്‍ മാസ്ക് ധരിക്കേണ്ടതില്ല എന്ന നിര്‍ദേശം പാലിച്ചുകൊണ്ടു ബൈഡനും, പ്രഥമ വനിതയും മാസ്ക് ഇല്ലാതെയാണ് ജൂലൈ നാലിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. ജനുവരിയില്‍ വൈറ്റ് ഹൗസില്‍ കൂടിയതിനേക്കാള്‍ കൂടുതല്‍ പേര് ഇന്ന് ഇവിടെ സമ്മേളിച്ചിരുന്നു.
വൈറസില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് ഇന്നു നാം സ്വാതന്ത്ര്യദിനത്തോടൊപ്പം ആഘോഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ ഹസ്ക്കി പറഞ്ഞു. അതേസമയം ബൈഡന് നടത്തിയ പ്രസ്താവനയില്‍ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തേക്കാള്‍ വ്യത്യസ്ഥമായ ഒരു സ്വാതന്ത്ര്യദിനമാണ് നാം ഇന്ന് ആഘോഷിക്കുന്നതെന്നും അടുത്ത വര്‍ഷം ഇതിലും വ്യത്യസ്ഥമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്



