കോ​വി​ഡ് ബാ​ധ നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ ദാ​രി​ദ്ര്യം വ​ര്‍​ധി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. ലോ​ക​ത്ത് 4.9 കോ​ടി പേ​ര്‍​കൂ​ടി പ​ട്ടി​ണി​യി​ലാ​കു​മെ​ന്നാ​ണു സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​സം​ഖ്യ വീ​ണ്ടും ഉ​യ​രു​മെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ആ​ഗോ​ള ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന വ​ള​ര്‍​ച്ച​യി​ല്‍ കു​റ​യു​ന്ന ഓ​രോ പോ​യി​ന്‍റും സൂ​ചി​പ്പി​ക്കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​നു കു​ട്ടി​ക​ള്‍ പ​ട്ടി​ണി​യി​ലേ​ക്കും വ​ള​ര്‍​ച്ച​ക്കു​റ​വി​ലേ​ക്കും നീ​ങ്ങു​ന്നു​വെ​ന്നാ​ണെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.കൊ​റോ​ണ പ്ര​തി​സ​ന്ധി ലോ​ക​മെമ്ബാ​ടും പ്ര​ത്യേ​കി​ച്ച്‌ ഏ​ഷ്യ, ആ​ഫ്രി​ക്ക, തെ​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബാ​ല​വേ​ല പെ​രു​കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നു കു​ട്ടി​ക​ളു​ടെ സ​ഹാ​യ സം​ഘ​ട​ന​ക​ള്‍ പ​റ​യു​ന്നു.

അതേസമയം ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 76 ല​ക്ഷ​ത്തി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം 7,588,705 പേ​രാ​ണു രോ​ഗ​ബാ​ധി​ത​ര്‍. മ​ര​ണ​സം​ഖ്യ നാ​ല​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 423,673 പേ​ര്‍​ക്കു ജീ​വ​ന്‍ ന​ഷ്ട​മാ​യി. 3,839,321 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്ന​ത് ആ​ശ്വാ​സ വാ​ര്‍​ത്ത​യാ​ണ്.