കോട്ടയം : കോട്ടയം ജില്ലയിലെ കാണക്കാരിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു . കല്ലമ്പാറ മനുഭവനില്‍ മഞ്ജുനാഥ് (49) ആണ് മരിച്ചത് . ഇയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ താമസിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു . രണ്ടു രോഗികള്‍ ഒരേ സമയം എത്തിയപ്പോള്‍ സ്വാഭാവിക കാലതാമസം മാത്രമാണ് ഉണ്ടായതെന്നാണ് മെഡിക്കല്‍ കോളേജ് വിശദീകരണം .
ജില്ലയില്‍ ഇന്നലെ രണ്ടു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇതോടെ രോഗ ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 97 ആയി . ഇതില്‍ 34 പേര് കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര് പാലാ ജനറല്‍ ആശുപത്രിയിലും 29 പേര് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലു പേര് എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത് .