ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം 800 ആയി. സംസ്ഥാനത്ത് വ്യാഴാഴ്ച 96 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതില്‍ 84 പേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരാണ്.
അതേസമയം, ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5,865 ആയി ഉയര്‍ന്നു. 169 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.