കോഴിക്കോട്: ഗവർണമെന്റ് ലോ കോളജിലെ തുറന്ന സ്റ്റേജിൽ ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എസ്എഫ്ഐ – കെഎസ്യു തർക്കം അടിപിടിയിൽ കലാശിച്ചു. ആറ് കെഎസ്യു പ്രവർത്തകർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റതായി നേതാക്കൾ അറിയിച്ചു.
കോളജിലെ സ്റ്റേജിൽ ഏത് സംഘടന ബാനർ സ്ഥാപിക്കുമെന്ന തർക്കമാണ് കൂട്ടയടിയായി മാറിയത്. സംഘർഷത്തിൽ പെൺകുട്ടികൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. പോലീസെത്തിയാണ് വിദ്യാർഥികളെ പിരിച്ചുവിട്ടത്.