മും​ബൈ: കൊറോണ വൈറസ് ബാ​ധി​ച്ച്‌ മും​ബൈ​യി​ല്‍ ഒ​രു പോ​ലീ​സു​കാ​ര​ന്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മും​ബൈ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ എ​ണ്ണം 31 ആ​യി ഉയര്‍ന്നു. ഇ​തു​വ​രെ 2557 പോ​ലീ​സു​കാ​ര്‍​ക്കാ​ണ് രോ​ഗം ബാധിച്ചത് എന്ന് മും​ബൈ പോ​ലീ​സ് പി​ആ​ര്‍​ഒ പ്ര​ണാ​യ് അ​ശോ​ക് വ്യക്തമാക്കി.

മും​ബൈ ന​ഗ​ര​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച 1264 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 64,139 ആ​ണ് ആ​കെ കേ​സു​ക​ള്‍.