കൊവിഡ് വൈറസ് വ്യാപന ഭീതിക്കിടെ ഫ്രഞ്ച് ഓപ്പണ്‍ സ്റ്റേഡിയത്തിലിരുന്ന് കാണാന്‍ ആരാധകര്‍ക്ക് അവസരം ലഭിക്കുമെന്ന് വ്യക്തമാക്കി സംഘാടകര്‍. സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ അറുപത് ശതമാനം പേരെ പ്രവേശിപ്പിക്കുമെന്നാണ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന് നിലപാട്. 60 ശതമാനം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കുമെന്ന് ഫ്രെഞ്ച് ഫുട്ബോള്‍ ഫെഡറേഷന് ബെര്‍ണാഡ് ഗ്യൂഡിസെല്ലിയാണ് അറിയിച്ചത്. സീറ്റിങ് ക്രമീകരണത്തില്‍ മാറ്റം വരുത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുക. മത്സരങ്ങളില്‍ 20,000ത്തോളം ആളുകളെ പ്രതീക്ഷിക്കുന്നെന്ന് സംഘാടകര്‍ പറയുന്നത്. സെപ്തംബര്‍ 20 നാണ് മത്സരം തുടങ്ങുന്നത്.
കോവിഡ് വൈറസ്; ഫ്രഞ്ച് ഓപ്പണ്‍ കാണാന്‍ ആളുകളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍
