തിരുവനന്തപുരം മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തില്‍. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പകരം അജ്ഞാതന്റെ മൃതദേഹം നല്‍കിയതായി പരാതി. വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹം ആണ് ബന്ധുക്കള്‍ക്ക് നല്‍കിയത്.
ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചതിന് ശേഷമാണ് മൃതദേഹം മാറിയത് അറിയുന്നത്. ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. പ്രിന്‍സിപ്പലിന്റെ നിര്‍ദേശാനുസരണം ആര്‍ എം ഒ ആണ് അന്വേഷണം നടത്തുന്നത്.
മൃതദേഹം കൈമാറിയ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷണം.അതേസമയം സംസ്കരിക്കുന്നതിന് തൊട്ടുമുന്‍പ് ദേവരാജന്റെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു എന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു