തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശമിറക്കി. ഇനി മുതല്‍ കോവിഡ് രോഗികളില്‍ ക്ഷയപരിശോധനയും നടത്തണം. പനി ,ചുമ,ഭാരം കുറയല്‍ , രാത്രിയില്‍ വിയര്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ ഉള്ള കൊവിഡ് ബാധിതരെ ക്ഷയ രോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദ്ദേശം. ജലദോഷം അടക്കം ലക്ഷണങ്ങളുമായി ഈ പരിശോധന നടത്തേണ്ടതുണ്ട്. കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ്, ക്ഷയ രോഗ നിര്‍ണായവും ചികിത്സയും ഒരുമിച്ചു കൊണ്ടുപോകാനും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ് രോഗികളില്‍ ക്ഷയപരിശോധന നടത്തണം
