ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,223 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 26,535 പേരാണ് ചികിത്സയിലുള്ളത്. രോഗബാധിതരില്‍ 10,017 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്. ഈ ആഴ്ച ആദ്യം മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം പതിനായിരം കടന്നിരുന്നു. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ 1,008 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 11,506 പേരാണ് രോഗ ബാധിതരായിട്ടുള്ളത്. ഇതുവരെ മഹാരാഷ്ട്രയില്‍ തന്നെ 485 പേരാണ് മരണപ്പെട്ടത്.