കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.കോവിഡിന്റെ മൂന്നാം തരംഗം ഉടന്‍ ഉണ്ടായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിച്ചാല്‍ കുട്ടികളെ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 72 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ രോഗവ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹിയില്‍ ഒരാള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 671 പേരാണ് നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയിലുള്ളത്.



