മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാന്റെ ആരോഗ്യ നില അതീവ ഗുരുതരം.കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിലാണ്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്രോഗം സ്ഥിരീകരിച്ചത്. ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത്.
കോവിഡ് സ്ഥിരീകരിച്ച ശേഷം ലക്നോവിലെ സഞ്ജയ് ഗാന്ധി പിജിഐ ആശുപത്രിയിലാണ് അദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് സ്ഥിതി വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്കു മാറ്റി.ശനിയാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വൃക്കകള്‍ തകരാറിലായെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്ഥിക്കുകയാണെന്നും മുതിര്‍ന്ന ഡിഡിസിഎ പ്രതിനിധി പറഞ്ഞു. രണ്ടു തവണ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചൗഹാന്, അര്‍ജുന അവാര്‍ഡ് ജേതാവുമാണ്.