തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച്‌ മരിച്ച ഫാദര്‍ കെ.ജി വര്‍ഗീസിന്‍റെ സംസ്കാരം നാട്ടുകാര്‍ തടഞ്ഞു. കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. അതേസമയം വൈദികനെ ചികിത്സിച്ചിരുന്ന പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു.വട്ടിയൂര്‍ക്കാവ് മലമുകള്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ സംസ്കാരചടങ്ങിനായി നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാര്‍ എത്തി കുഴി എടുത്തു.