ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനും പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സാമഗ്രികള്‍ക്ക് നികുതി ഇളവ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തില്‍ ജിഎസ് ടി കൗണ്‍സില്‍ യോഗം ഇന്ന് തീരുമാനമെടുക്കും. പ്രതിരോധ വാക്‌സിനേയും മരുന്നുകളെയും നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും പിപിഇ കിറ്റ്,മാസ്ക് ഉള്‍പ്പെടെയുള്ളവയുടെ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചു ശതമാനം ആക്കണമെന്നുമാണ് ആവശ്യം. ഈ കാര്യത്തില്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ്‌ സാഗ്മ അധ്യക്ഷനായ സമിതി നല്‍കിയ ശുപാര്‍ശ പരിശോധിച്ചാകും യോഗത്തിലെ തീരുമാനം.