കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി കോര്‍ ഗ്രൂപ്പിന് രൂപം നല്കി. ഉദ്യോഗസ്ഥ സമിതി എല്ലാ ദിവസവും ചേര്‍ന്ന് സ്ഥിതി വിലയിരുത്തണം.

സമിതിയുടെ തീരുമാനങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കണമെന്നാണ് നിര്‍ദേശം. ദുരന്ത നിവാരണ, പകര്‍ച്ചവ്യാധി പ്രതിരോധ നിയമങ്ങളിലെ വ്യവസ്ഥകള്‍ പ്രയോഗിക്കാo .

 

ഓരോ ദിവസത്തേയും നടപടികള്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിക്കണം. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി, ഡിജിപി അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുന്ന എഡിജിപി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍, തദ്ദേശ, ആരോഗ്യ, റവന്യൂ സെക്രട്ടറിമാര്‍, എന്‍ എച്ച്‌ എം ഡയറക്ടര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.