ഡല്‍ഹി: കോവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് ഏറെനേരം കാത്തിരിക്കേണ്ടിവരുന്നതായും രോഗികളെ മടക്കിവിടുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
ആശുപത്രിയില്‍ എത്തിച്ചാല്‍ രോഗികളുടെ വിവരങ്ങളൊന്നും ചോദിക്കാതെ തന്നെ ആംബുലന്‍സില്‍നിന്ന് പ്രാഥമികശുശ്രൂഷ നല്കുന്ന സ്ഥലത്തേക്ക് കൊണ്ടുവരണം. രോഗികളെ ഒരു മണിക്കൂറിനുള്ളില്‍ ഡോക്ടര്‍ പരിശോധിക്കണം. ആഹാരവും വെള്ളവും വിശ്രമമുറിയില്‍ ഉണ്ടായിരിക്കണം. ആശുപത്രിയില്‍ കിടക്കകള്‍ ലഭ്യമല്ലെങ്കില്‍, രോഗിയെ മറ്റൊന്നിലേക്ക് മാറ്റേണ്ടത് ആ ആശുപത്രിയുടെ പൂര്‍ണ ഉത്തരവാദിത്തമാണ്, അതുവരെ രോഗിക്ക് വൈദ്യസഹായം ഉറപ്പ് വരുത്തണമെന്നും മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.