ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ ഒമ്പത് വിദേശ വിദ്യാര്‍ഥിനികള്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശ്രീലങ്ക, മൗറീഷ്യസ്, ഇറാന് എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണിവര്‍. ഇവരെ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചു.
മൗറീഷ്യസില്‍നിന്നുള്ള വിദ്യാര്‍ഥിനി സ്വദേശത്തേക്ക് മടങ്ങാന്‍ തയാറെടുത്തപ്പോള്‍ കോവിഡ് പരിശോധന നടത്തണമെന്ന് എംബസി ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഈ വിദ്യാര്‍ഥിനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഈ വിദ്യാര്‍ഥിനി താമസിച്ച ഹോസ്റ്റലിലെ 44 വിദ്യാര്‍ഥിനികളെയും പരിശോധനയ്ക്കു വിധേയരാക്കുകയായിരുന്നു.



