ദോഹ : ഖത്തറില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,707 പേരില്‍ നടത്തിയ പരിശോധനയിലാണ് 679 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിച്ചവരുടെ എണ്ണം 15,551ലെത്തി. 13,875 പേരാണ് ചികിത്സയിലുള്ളത്. രോഗ മുക്തി നേടിയവരുടെ എണ്ണം 1,664ആയി ഉയര്‍ന്നു.12പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. രാജ്യത്ത് ഇതുവരെ 1,04435 പേര്‍ കോവിഡ് പരിശോധനക്ക് വിധേയമായി.

സൗദിയില്‍ 8പേര്‍ കൂടി ഞായാറാഴ്ച കോവിഡ് ബാധിച്ച്‌ മരണപ്പെട്ടു. രണ്ട് സ്വദേശികളും ആറ് പ്രവാസികളുമാണ് മരിച്ചത്. മക്ക, മദീന, റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്നും 32നും 84നും ഇടയില്‍ പ്രായമുള്ളവരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 184ലെത്തി. 1552 പേര്‍ക്ക്‌ കൂടി പുതുതായി കോവിഡ്‌ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 27011ലെത്തിയെന്നും ഇവരില്‍ 81 ശതമാനം പ്രവാസികളും 19% സ്വദേശികളുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ്‌ പറഞ്ഞു.

24 മണിക്കൂറിനിടെ 369 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4134 ആയി ഉയര്‍ന്നു. നിലവില്‍ 22693 പേരാണ്‌ ചികില്‍സയില്‍ ഉള്ളത്‌. ആകെ രോഗബാധിതരില്‍ 16 ശതമാനം സ്ത്രീകളും 84 ശതമാനം പുരുഷന്മാരുമാണ്. 139 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നു. 80000 കട്ടിലുകള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കോവിഡ്‌ ചികില്‍സക്ക്‌ മാത്രമായി സജ്ജമാണെന്നും 8000 തീവ്ര പരിചരണ സൗകര്യങ്ങളും ലഭ്യമാണെന്ന് മന്ത്രാലയ വക്താവ്‌ പറഞ്ഞു.