ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 48,000 കടന്നിരിക്കുകയാണ്. 1,515 പേര്‍ക്കാണ് ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 48,019 ആയി. 49 പേരാണ് ഇന്ന് രോഗം ബാധിച്ച്‌ മരിച്ചത്. 528 പേരാണ് ഇതുവരെ മരിച്ചതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

20,706 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. ആകെ 26,782 പേര്‍ രോഗമുക്തി നേടി. ഇന്ന് മാത്രം 1438 പേര്‍ രോഗമുക്തരായെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.