ദോഹ: കോവിഡിെന്റ സാഹചര്യത്തില്‍ വൃക്കസംബന്ധമായ രോഗങ്ങളുള്ളവരും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായവരും ഏറെ ശ്രദ്ധിക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ്-പ്രധാനമായും ശ്വാസകോശ സംവിധാനത്തെയാണ് ബാധിക്കുക.
വൃക്കരോഗികള്‍ക്കും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍ക്കും കോവിഡ് രോഗബാധിതരുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിലൂടെ വലിയ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും സാമൂഹിക, ശാരീരിക അകലം പാലിക്കുകയും ചെയ്യണം. വൃക്കരോഗത്തിെന്‍റ തുടക്കാവസ്ഥയിലാണെങ്കിലും വൃക്ക സ്വീകരിച്ചവരാണെങ്കിലും കോവിഡുമായി ബന്ധപ്പെട്ട ഏത് സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഡോക്ടറെയും നെേഫ്രാളജിസ്റ്റിനെയും ബന്ധപ്പെടണം.
ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നവരാണെങ്കില്‍ ഒരിക്കലും ചികിത്സയില്‍ മുടക്കം വരുത്തരുത്. വൃക്കരോഗികള്‍ തങ്ങളുടെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് താഴെ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കണം.
പുകവലിക്കരുത്, വെള്ളംകുടിക്കണം, സന്തുലിതമായ ഭക്ഷ്യശീലം വേണം, ധാരാളമായി പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കണം, നേരത്തെ തയാറാക്കിയ ഭക്ഷണം, റെഡ് മീറ്റ്, മധുരം എന്നിവയുടെ തോത് കുറക്കണം, കോവിഡ് വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ കൃത്യസമയത്ത് വാക്സിന്‍ സ്വീകരിക്കണം, ഉയര്‍ന്ന രക്തസമ്മര്‍ദം, കൊളസ്േട്രാള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കണം, കൃത്യമായ ഉറക്കം വേണം, വ്യായാമത്തില്‍ ഏര്‍പ്പെടണം,
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടയില്‍ ഇക്കാര്യത്തില്‍ ഇളവുകളില്ല. വൃക്കരോഗം ബാധിച്ച കുട്ടികളാണെങ്കിലും മേല്‍പറഞ്ഞ എല്ലാ മുന്‍കരുതലുകളും നിര്‍ദേശങ്ങളും നിര്‍ബന്ധമായും പാലിക്കണം.
ഖത്തറില്‍ അവയവ ദാനത്തിന് സന്നദ്ധരാകുന്നവര്‍ കൂടുന്നു
ഖത്തറില്‍ അവയവ ദാന രജിസ്ട്രിയില്‍ പേര് ചേര്‍ത്തവരുടെ എണ്ണം 4,52,000 കവിഞ്ഞതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 31 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. അവയവ ദാനം സംബന്ധിച്ച ദേശീയതലത്തില്‍ നടക്കുന്ന കാമ്ബയിെന്‍റ കൂടി ഫലമാണിത്. പ്രതിദിനം നിരവധിയാളുകളാണ് വിവിധ കേന്ദ്രങ്ങളിലായി രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2020 സെപ്റ്റംബറിനുശേഷം 15,000 പേരാണ് അവയവ ദാനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എച്ച്.എം.സി ഓര്‍ഗന്‍ ഡൊണേഷന്‍ കാമ്ബയിന്‍ ഡയറക്ടര്‍ ഡോ. അസ്മ അല്‍ അബ്ദുല്‍ഗനി പറഞ്ഞു.
എച്ച്.എം.സിക്ക് കീഴില്‍ നടക്കുന്ന അവയവ ദാന കാമ്ബയിെന്‍റ ഭാഗമായി നിരവധി പേരാണ് പ്രതിദിനം രജിസ്റ്റര്‍ ചെയ്യുന്നത്. 2019 മേയ് മാസത്തില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 3,45,000 ആയിരുന്നു. ഈ വര്‍ഷം ജൂണില്‍ 1,07,000 പേരുടെ വര്‍ധനവാണ് രജിസ്ട്രിയില്‍ ഉണ്ടായിരിക്കുന്നത്.
അവയവ ദാനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും റമദാനില്‍ പ്രത്യേക കാമ്ബയിന്‍ നടത്താറുണ്ട്. കോവിഡ് േപ്രാട്ടോകോളുകള്‍ പാലിച്ച് കഴിഞ്ഞ റമദാനില്‍ നാല് കേന്ദ്രങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. ഇതിെന്‍റ ഭാഗമായി സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ ബൂത്തുകള്‍ നിരവധി പേരാണ് സന്ദര്‍ശിച്ചത്. ഖത്തര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെന്‍ററില്‍നിന്നുള്ള (ഹിബ) ജീവനക്കാര്‍ ബൂത്തുകളില്‍ വിവരങ്ങള്‍ നല്‍കുന്നതിനായി നിയമിക്കപ്പെടും. അവയവ ദാനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങളും മറ്റു ആശങ്കകളും തീര്‍ക്കുന്നതിനും ഇത്തരം ബൂത്തുകള്‍ ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
വൃക്ക, കരള്‍ തുടങ്ങിയ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഖത്തറില്‍ നടക്കുന്നുണ്ട്. ഏറ്റവും മികച്ച, പരിചയസമ്ബന്നരായ വിദഗ്ധ സംഘത്തിെന്‍റ നേതൃത്വത്തിലും അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്താലുമാണ് ശസ്ത്രക്രിയകള്‍ നടക്കുന്നതെന്നും ഡോ. അല്‍ അബ്ദുല്‍ഗനി വ്യക്തമാക്കി.
പ്രതിവര്‍ഷം ഏകദേശം 40 വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ഖത്തറില്‍ നടക്കുന്നുണ്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ 20 ഇരട്ടിയാണ് ഇതില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയുടെ അകമഴിഞ്ഞ പിന്തുണയും എച്ച്.എം.സി കേന്ദ്രങ്ങളുടെ കൂട്ടായ പരിശ്രമവുമാണ് പദ്ധതിയുടെ വിജയത്തിന് പിന്നിലെന്നും അവര്‍ പറഞ്ഞു. വൃക്ക-കരള്‍മാറ്റ ശസ്ത്രക്രിയ രംഗത്ത് എച്ച്.എം.സി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ മാസം പത്തുദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ ആകെ 12 അവയവമാറ്റ ശസ്ത്രക്രിയകളാണ് എച്ച്.എം.സിയിലെ വിദഗ്ധ സംഘം നടത്തിയിരിക്കുന്നതെന്നും കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.



