തിരുവനന്തപുരം: കണക്കുകൂട്ടലുകള്‍ക്കപ്പുറത്തേക്ക് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരത്തേ പാതിവഴിയില്‍ അവസാനിപ്പിച്ച റാപ്പിഡ് ആന്റിബോഡി ടെസ്റ്റിെന്റ സാധ്യതകളിലേക്ക് വീണ്ടും കേരളം. ഉറവിടമറിയാത്ത രോഗികള്‍ വര്‍ധിക്കുന്നതും ഇളവുകളെതുടര്‍ന്ന് ജനജീവിതം സാധാരണനിലയിലായ സാഹചര്യത്തില്‍ വൈറസ് വ്യാപനസാധ്യത കണക്കിലെടുത്തുമാണ് റാപ്പിഡ് ടെസ്റ്റിന് ആരോഗ്യവകുപ്പ് തീരുമാനമെടുത്തത്. രണ്ട് വിദേശകമ്ബനികളില്നിന്നായി 10000 റാപ്പിഡ് കിറ്റുകള്‍ നേരിട്ട് ലഭ്യമാക്കാനാണ് തീരുമാനം.