മനാമ: ജൂണ്‍ 20 മുതല്‍ ചാര്‍േട്ടഡ് വിമാന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശത്തിനെതിരെ പ്രതിഷേധം ശക്തമാകുേമ്ബാഴും കേരള സര്‍ക്കാര്‍ പിന്നോട്ടില്ല. കോവിഡ് പരിശോധന നിര്ബന്ധമാണെന്നുതന്നെയാണ് ബുധനാഴ്ചയും സര്‍ക്കാര്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം ബഹ്റൈനില്‍ കോവിഡ് പരിശോധനക്കുള്ള സാധ്യതകള്‍ തേടുകയുമാണ് പ്രവാസി സംഘടനകള്‍ ഇപ്പോള്‍. ലക്ഷണങ്ങളില്ലാത്തവരെ പരിേശാധിക്കുന്നതിന് മതിയായ സൗകര്യം ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം.
കോവിഡ് ടെസ്റ്റ്: സര്‍ക്കാര്‍ ഉറച്ചുതന്നെ; പ്രതിഷേധവും ശക്തമാകുന്നു
