മസ്​കത്ത്​: കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലിരുന്ന മലയാളി ഒമാനില്‍ മരിച്ചു. കൊല്ലം അഞ്ചല്‍ ഇടമുളയ്​ക്കല്‍ കൈപ്പള്ളി ജങ്​ഷന്‍ സ്വദേശി വിജയനാഥ്​ വിശ്വനാഥ്​ (68) ആണ്​ മരണപ്പെട്ടത്​. ഞായറാഴ്​ച ഉച്ചയോടെയാണ്​ ആരോഗ്യ മന്ത്രാലയം മരണവിവരം സ്​ഥിരീകരിച്ചത്​. റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മസ്​കത്തില്‍ വാദികബീറില്‍ താമസിക്കുന്ന മകനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇടമുളയ്​ക്കല്‍ പഞ്ചായത്ത്​ പ്രസിഡന്‍റ്​ രവീന്ദ്രനാഥി​​െന്‍റ ജ്യേഷ്​ഠനാണ് മരണപ്പെട്ട വിജയനാഥ്​. ഒമാനിലെ 44ാമത്തെ കോവിഡ്​ മരണമാണിത്​.