തിരുവനന്തപുരം: ഓണക്കാലത്ത് ബാങ്കുകളിലുണ്ടായേക്കാവുന്ന വന്‍ തിരക്കൊഴിവാക്കാന്‍ മുന്‍കരുതലുമായി ബാങ്കുകള്‍. കോവിഡ് പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിര്‍ദ്ദേശം നല്‍കിയത്.

സേവിങ്സ് അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്കില്‍ എത്താന്‍ പ്രത്യേക സമയം തീരുമാനിച്ചു 0,1,2,3 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്ബറുകള്‍ ഉള്ളവര്‍ രാവിലെ 10 നും 12 നും ഇടയില്‍ ബാങ്കിലെത്തണം. 4,5,6,7 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുകാര്‍ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ബാങ്കില്‍ പോകേണ്ടത്. 8, 9 അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ട് ഉടമകള്‍ക്ക് അനുവദിച്ചിട്ടുള്ള സമയം രണ്ടര മുതല്‍ നാലുവരെയാണ്. ബാങ്കുകളില്‍ നേരിട്ടെത്തുന്നത് പരമാവധി ഒഴിവാക്കണമെന്നും ഉപഭോക്താക്കളോട് ബാങ്കേഴ്സ് സമിതി അഭ്യര്‍ഥിക്കുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ – എടിഎം സംവിധാനങ്ങളാണ് അഭികാമ്യം.

എന്നാല്‍ വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെന്‍്റ് സോണുകള്‍ക്ക് ഈ ക്രമീകരണങ്ങളും ഇളവുകളും ബാധകമല്ല