കൊച്ചി: കോവിഡ് വ്യാപനത്തോടെ സര്‍വ്വീസ് നിര്‍ത്തലാക്കിയ കൊച്ചി മെട്രോ പ്രതിസന്ധിയില്‍. ഓട്ടം നിര്‍ത്തി.തോടെ വായ്പാ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിന് സാവകാശം നല്‍കണമെന്ന് ഫ്രഞ്ച് വികസന ഏജന്‍സിയോട് കേന്ദ്രസര്‍ക്കാര്‍ മുഖേന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കെഎംആര്‍എല്‍.
കൊച്ചിയിലെ അധികമാളുകളും സ്ഥിരമായി യാത്രചെയ്തിരുന്ന മെട്രോ മികച്ച രീതിയില്‍ സര്‍വ്വീസ് നടത്തി വരികയായിരുന്നു. കോവിഡ് വന്നതോടെ വരുമാനം നിലച്ചു. ടിക്കറ്റ് വുമാനത്തിനു പുറമേ പരസ്യ വരുമാനും ലഭിച്ചിരുന്ന മെട്രോയ്ക്ക് ലോക്ക്ഡൗണില്‍ പരസ്യ വരുമാനവും ഇടിഞ്ഞു. മാര്‍ച്ച് 20 നാണ് മെട്രോ സര്‍വ്വീസ് നിര്‍ത്തിലാക്കിയത്. വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.
മെട്രോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജന്‍സി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വായ്പ എടുത്തത്. ഇതില്‍ ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് മാത്രം 1500 കോടി രൂപയാണ് വായ്പ എടുത്തത്. ഒരു ദിവസം മാത്രം ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളമാണ് തിരിച്ചടവ്. ഇതില്‍ മാര്‍ച്ച് മാസത്തെ അടവ് മാത്രമാണ് മെട്രോയ്ക്ക് നല്‍കാനായത്.
ആകെ 1200 ജീവനക്കാരുള്ളതില്‍ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാര്‍ക്ക് ഉള്‍പ്പടെ കെഎംആര്‍എല്‍ ആണ് ശമ്ബളം നല്‍കുന്നത്. എന്ന് മെട്രോയുടെ തുടര്സര്വ്വീസ് ആംരംഭിക്കാനാകുമെന്നതില് ഇതുവരെ തീരുമാനമായില്ല.