കോവിഡിനെ അതിജീവിച്ചുവെന്ന ധവള പത്രമിറക്കിയ ചൈനയില്‍ രണ്ടാം വരവുമായി കോവിഡ്. തങ്ങള്‍ രോഗത്തെ അതിജീവിച്ചുവെന്നും, മറ്റു രാജ്യങ്ങള്‍ ചൈനയെ മാതൃകയാക്കണം എന്നും കഴിഞ്ഞ വാരമാണ് ചൈന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ബെയ്ജിങ്ങിലെ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരും, സന്ദര്‍ശനം നടത്തിയവരും ഉള്‍പ്പടെ 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് വീണ്ടും ലോക് ഡൗണ്‍ നടപടികള്‍ ആരംഭിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ പച്ചക്കറി, മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍ പൂര്‍ണ്ണമായും അടച്ചിടാനും, അടുത്ത പ്രദേശത്തുള്ള അഞ്ചു മാര്‍ക്കറ്റുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാനും, പതിനൊന്നു റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ലോക് ഡൗണ്‍ നടപ്പിലാക്കാനും, ഒന്‍പതു സ്‌കൂളുകള്‍ അടച്ചിടാനുമാണ് ഉത്തരവായിട്ടുള്ളത്.
ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകവ്യാപകമായി വിനാശം വിതയ്ക്കെ, തങ്ങള്‍ അതിജീവിച്ചു എന്ന പ്രഖ്യാപനത്തോടെ സ്വന്തം കച്ചവട തന്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തിരക്കിലായിരുന്നു ചൈന. എന്നാല്‍ ഈ മാറിയ സാഹചര്യത്തെ എങ്ങിനെ പ്രതിരോധിക്കണം എന്ന ആശങ്കയിലാണ് ഭരണകൂടം.