കോഴിക്കോട് : ജില്ലയില്‍ രോഗിയുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ പൂര്‍ണമായും കത്തിനശിച്ചു. ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുന്നവഴിയാണ് അപകടം ഉണ്ടായത്. യാത്രക്കാരും ഡ്രൈവറും അത്ഭുകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴുമണിയോടെ ഇരിങ്ങാടന്‍ പള്ളി ബൈപാസിലാണ് സംഭവം.യാത്രക്കാരായ കൊയിലാണ്ടി സ്വദേശികളായ ഗിരീഷ്, ഭാര്യ മിനി, മകള്‍ അനഘ എന്നിവരും ഡ്രൈവര്‍ സുബൈറുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഗിരീഷിനെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടം ഉണ്ടായത്. ഉടനെ നാട്ടുകാര്‍ ഫയര്‍ സ്‌റ്റേഷനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീയണക്കുകയായിരുന്നു.