ഗ്രാന്‍സ്ലം ടെന്നീസില്‍ നിന്നും സെറീന വില്യംസ് പിന്മാറി. ആദ്യ റൗണ്ട് മത്സരത്തില്‍ താരം കോര്‍ട്ടില്‍ തെന്നിവീണ് പരിക്കേറ്റതിനെ തുടര്‍ന്നാണ് നടപടി. ബെലറൂസിന്റെ അലക്സാന്‍ഡിയ സസ്നോവിച്ചിനെതിരെ ആദ്യസെറ്റില്‍ 3-2ന് മുന്നിട്ട് നില്‍ക്കവേയാണ് സെറീനയ്ക്ക് വീഴ്ചയില്‍ കണങ്കാലിന് പരിക്കേറ്റത്. ഇടവേളയെടുത്ത് തിരിച്ചുവന്നെങ്കിലും പരിക്ക് അലട്ടി. സസ്നോവിച്ച്‌ മത്സരം 3-3ല്‍ എത്തിച്ചു.

അടുത്ത സെര്‍വിനായി ഒരുങ്ങുന്നതിനിടെ വേദന സഹിക്കാനാകാതെ സെറീന കരഞ്ഞു. പിന്നാലെ പിന്മാറുന്നതായി താരം അറിയിക്കുകയായിരുന്നു. വിംബിള്‍ഡണില്‍ ഇത് രണ്ടാമത്തെ താരമാണ് മത്സരത്തിനിടെ തെന്നിവീഴുന്നത്. കഴിഞ്ഞ ദിവസം മഴയെ തുടര്‍ന്ന് ഫ്രഞ്ച് താരം അഡ്രിയാന്‍ മനാരിനോയും തെന്നി വീണിരുന്നു.