കോണ്‍ഗ്രസിനെ ലോക്സഭയില്‍ കടന്നാക്രമിച്ച് പ്രധാനമന്ത്രി നേരന്ദ്രമോദി. കോണ്‍ഗ്രസിന് ബി.ജെ.പി അധികാരത്തിലെത്തിയത് ഇനിയും ഉള്‍കൊള്ളാന്‍ ആയിട്ടില്ലെന്നും അസം, ബംഗാള്‍, കേരള അടക്കമുള്ളിടങ്ങളിലുണ്ടായ പരാജയത്തിെന്റ കോമയില്‍ നിന്നും പുറത്തുവന്നിട്ടില്ലെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കോവിഡ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിനല്‍കുകയായിരുന്നു മോദി.
”കോണ്‍ഗ്രസ് ഈ രാജ്യം 60 വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞെടുത്തതെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളാന്‍ അവര്‍ക്കായിട്ടില്ല. ഒരു പ്രതിപക്ഷമെന്ന നിലക്ക് അവര്‍ ജനങ്ങളുടെ പ്രശ്നങ്ങളാണ് ഉയര്‍ത്തേണ്ടത്. പക്ഷേ അത് അവര്‍ ചെയ്യുന്നില്ല.
പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെയും നിര്‍ഭാഗ്യകരമായുമാണ് പെരുമാറുന്നത്. രാജ്യത്ത് വാക്സിന് ക്ഷാമമില്ല. അതുമറച്ചുവെച്ച് കോണ്‍ഗ്രസ് നുണപറയുന്നു.
തങ്ങള്‍ക്ക് അധികാരത്തിലെത്താനുള്ള ശേഷിയുണ്ടെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും കരുതുന്നത്. പക്ഷേ അവര്‍ എല്ലായിടത്തും തകര്‍ന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും മറ്റുള്ളവരെക്കുറിച്ചാണ് ആശങ്ക ” -മോദി പറഞ്ഞു.
കോണ്‍ഗ്രസ് തകര്‍ന്നു, എന്നിട്ടും ഞങ്ങളെക്കുറിച്ചാണ് ആശങ്ക-കടന്നാക്രമിച്ച് മോദി



