ചെന്നൈ: കോണ്‍ഗ്രസിന് ചുട്ട മറുപടി നല്‍കുമെന്ന് നടി ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസില്‍ താന്‍ കഠിനമായി പ്രയത്‌നിച്ചിട്ടുണ്ടെന്നും എന്നിട്ടും അവര്‍ തനിക്കെതിരെ രംഗത്തെത്തുകയാണെന്നും ഖുശ്ബു പറഞ്ഞു. കോണ്‍ഗ്രസിനുള്ള ബാക്കി മറുപടി ബി ജെ പി ആസ്ഥാനത്ത് വെച്ച് പറയാമെന്നും ഖുശ്ബു വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഖുശ്ബു സുന്ദര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി ജെ പി അംഗത്വം സ്വീകരിച്ചത്. പേരും പ്രശസ്തിയും ആഗ്രഹിച്ചല്ല താന്‍ കോണ്‍ഗ്രസിലെത്തിയതെന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ അടിച്ചമര്‍ത്തുന്ന പ്രവണത പാര്‍ട്ടിയില്‍ ശക്തമാണെന്നും ഖുശ്ബു ആരോപിച്ചിരുന്നു. ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി സി ടി രവിയാണ് ഖുശ്ബുവിന് ബിജെപി അംഗത്വം നല്‍കിയത്.