കോട്ടയം: ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടേറ്റു പരിക്കേറ്റ ഭര്‍ത്താവ് ഗുരുതരവാസ്ഥയില്‍. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഷീബ സാലിയെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അബ്ദുള്‍ സാലിയെ ഗുരുതര നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടി വച്ചിട്ടുണ്ട്.

ഭര്‍ത്താവ് അബ്ദുള്‍ സാലി അബോധവാസ്ഥയിലാണ്. വീട്ടിലുണ്ടായിരുന്ന കാറും കാണാതായിട്ടുണ്ട്. മോഷണശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് സംശയം. അല്‍പം മുന്‍പാണ് സംഭവം പുറംലോകം അറിഞ്ഞത്. വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.