കോട്ടയത്ത് രണ്ടിടങ്ങളിലായി വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. മേലുകാവിലും മുണ്ടക്കയത്തുമാണ് അപകടമുണ്ടായത്. മേലുകാവ് മുട്ടം റോഡിലുണ്ടായ അപകടത്തിൽ കാഞ്ഞിരംകവല സ്വദേശി ചാൾസ് (32) ആണ് മരിച്ചത്. മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിലുണ്ടായ വാഹനാപകടത്തിൽ പാലാ മൂന്നാനി സ്വദേശി മണിയാക്കുപാറയിൽ ആശിഷ് ജോസ് (27) മരിച്ചു.

രാത്രി 8 മണിയോടെയാണ് മുണ്ടക്കയത്ത് അപകടമുണ്ടായത്. കാർ എതിരെ വന്ന ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ആശിഷ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.