കോ​ട്ട​യം: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. സു​ധീ​ര്‍ ബാ​ബു അ​റി​യി​ച്ചു. ട്രെ​യി​ന്‍ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കും.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​രോ​ഗ്യ രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ല്‍ ടീ​മു​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റെ​ഡ് സോ​ണി​ല്‍ ഉ​ള്‍​പ്പെ​ട്ട കോ​ട്ട​യം ജി​ല്ല​യി​ല്‍ അ​ഞ്ചു പേ​രി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടം കൂ​ടു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ അ​ധി​കൃ​ത​രി​ല്‍​നി​ന്ന് തു​ട​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തു​വ​രെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍​ത​ന്നെ തു​ട​രാ​നും സ​മൂ​ഹ മാ​ധ്യ​ങ്ങ​ളി​ലെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ര്‍​ത്താ​നും തൊ​ഴി​ലാ​ളി​ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.