റാസല്‍ഖൈമ: റാക് ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ചെയര്‍മാന്‍ റജി സ്കറിയയുടെ പിതാവും കോട്ടയം കുമാരനെല്ലൂര്‍ നട്ടാശ്ശേരി സ്വദേശിയുമായ ഉദയംപുത്തൂര്‍ എം.സി. സ്കറിയ (87) റാസല്‍ഖൈമയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: പരേതയായ മോളി സ്കറിയ.

മക്കള്‍: ഡോ. റോയ് സ്കറിയ (യു.എസ്), റെജി സ്കറിയ (ചെയര്‍മാന്‍, ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ റാസല്‍ഖൈമ, എം.ഡി സെഫോറ ബില്‍ഡേഴ്സ് കോട്ടയം), റീബ ജോര്‍ജ് (സഖര്‍ ഹോസ്പിറ്റല്‍, റാസല്‍ഖൈമ). മരുമക്കള്‍: ഗീത റോയ്, ഹെലന്‍.വി. ജോണ്‍, ജോര്‍ജ്ജ് ഫിലിപ്പ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.